ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു

covid 19 world

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പത്തൊന്‍പത് കോടി പതിനൊന്ന് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഇന്നലെമാത്രം 4.40 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണസംഖ്യ നാല്‍പത്തിയൊന്ന് ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി നാല്‍പത്തിയൊന്ന് ലക്ഷം ആയി ഉയര്‍ന്നു. 

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ  മൂന്ന് കോടി നാല്‍പത്തിയൊന്‍പത് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 6.24 ലക്ഷം പേരാണ് മരിച്ചത്. അതേസമയം, ഇന്ത്യയില്‍ നിലവില്‍ 4.22 ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ  4.14 ലക്ഷം കടന്നു. 97.31 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് 5.42 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഉയര്‍ന്നതോടെയാണ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിച്ച് ഇംഗ്ലണ്ട്. ഇന്ന് രാജ്യം ഫ്രീഡം ഡേയായി പ്രഖ്യാപിച്ചു. അതേസമയം, ഇനിമുതല്‍ പൊതു സ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമല്ലെന്നും പൊതുചടങ്ങുകളിലെ ആള്‍ക്കൂട്ട നിയന്ത്രണം പിന്‍വലിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.