കോവിഡ് വൈറസ് ചൈനയിലെ ലാബുകളിൽ നിന്നുമാണ് വന്നതെന്ന് പ്രസ്താവന ശരി: ഡൊണാൾഡ് ട്രംപ്

trump

വാഷിംഗ്‌ടൺ: കോവിഡ്  വൈറസ് ചൈനയിലെ ലാബുകളിൽ നിന്നുമാണ് വന്നതെന്ന് തന്റെ പ്രസ്താവന ശരിയെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇപ്പോൾ എല്ലാവരും,എന്തിന് അധികം ശത്രുക്കൾ പോലും തന്റെ പ്രസ്താവന ശരിയാണെന്ന് പറയുന്നു,അദ്ദേഹം പറഞ്ഞു.

ലോകത്തിന് ഇത്രയും വലിയ നാശമുണ്ടാക്കിയ ചൈനയിൽ നിന്ന് പിഴ ഈടാക്കണമെന്നും അദ്ദേഹം പറഞ്ഞു.  ചൈന അമേരിക്കയ്ക്ക് 10  ട്രില്യൺ  ഡോളർ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ ചൈന തങ്ങളുടെ ആളുകളെയും മറ്റുള്ളവരെയും നശിപ്പിക്കാനായി ഇങ്ങനെ ഒരു വൈറസ് പടച്ചു വിടുമെന്ന് കരുതിനില്ലെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. വൈറസ് വുഹാനിലെ ലാബുകളിൽ നിന്നുമാണെന്ന് വിവാദ പ്രസ്താവന കഴിഞ്ഞ വർഷം  ആരോഗ്യ വിദഗ്ദർ തള്ളിയിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ  പ്രകാരം വൈറസ് ചൈനയുടെ ലാബിൽ നിന്നും വന്നതെന്ന് വ്യക്തമാകുന്നു.