കൊ​ടു​ങ്കാ​റ്റ്; കാ​ലി​ഫോ​ർ​ണി​യ​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

r
 കൊ​ടു​ങ്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച യു​എ​സ് സം​സ്ഥാ​ന​മാ​യ കാ​ലി​ഫോ​ർ​ണി​യ​യി​ൽ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. കൊ​ടു​ങ്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും 19 പേ​ർ മ​രി​ച്ചി​രു​ന്നു.

രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ കൂ​ടി​യ സം​സ്ഥാ​ന​മാ​ണ് കാ​ലി​ഫോ​ർ​ണി​യ. ഇ​വി​ടെ ഊ​ർ​ജ​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്. ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ഹാ​യം ഉ​റ​പ്പാ​ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സി​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.