കാബൂളിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദ് ചെയ്ത് താലിബാൻ

j5y

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ ശക്തമായതോടെ കാബൂളിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദ് ചെയ്ത് താലിബാൻ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ വ്യാപകമായി പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്.

 ഇത്തരം ആൾക്കൂട്ട പ്രതിഷേധങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദ് ചെയ്യാൻ താലിബാൻ തീരുമാനിച്ചത്. താലിബാൻ ഇന്റലിജൻസ് വിഭാഗമാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സമൂഹമാദ്ധ്യമങ്ങൾ വഴി താലിബാൻ വിരുദ്ധ സന്ദേശം പ്രചരിക്കുമെന്നും താലിബാൻ ഇന്റലിജൻസ് ഉത്തരവിൽ പറയുന്നു.