ലോകത്ത് 19.22 കോടി കോവിഡ് ബാധിതര്‍

world covid people

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ പത്തൊന്‍പത് കോടി ഇരുപത്തിരണ്ട് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ നാല്‍പ്പത്തിയൊന്ന് ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി നാല്‍പത്തിയൊമ്പത് ലക്ഷം ആയി.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. യുഎസില്‍ 6.25 ലക്ഷം പേരാണ് മരിച്ചത്. മൂന്നര കോടിയിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 

അതേസമയം, ഇന്ത്യയില്‍ ഇന്നലെ 30,093 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,11,74,322 ആയി. ഇന്നലെമാത്രം 374 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 4,14,482. മരണസംഖ്യയില്‍ തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 5.44 ലക്ഷം പേരാണ് മരിച്ചത്.