നായകളില്‍ വന്ധ്യതയും ശരീര ചലനത്തിനുള്ള പ്രശ്‌നങ്ങളും ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകുന്ന ബാക്ടീരിയല്‍ അണുബാധയാണ് മനുഷ്യരിലേക്ക് പകര്‍ന്നതായി കണ്ടെത്തിയത്. നായകളില്‍ കണ്ടുവരുന്ന ഈ അണുബാധയ്ക്ക് ഇതുവരെ ചികിത്സ കണ്ടെത്തിയിട്ടില്ല. ശരീരസ്രവങ്ങളില്‍ നിന്നുമാണ് അണുബാധ നായ്ക്കളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
2020 മുതല്‍ നായകളില്‍ ബ്രൂസെല്ല കാനിസ് ബാക്ടീരിയ ബാധ കൂടി വരികയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. കിഴക്കന്‍ യൂറോപ്പില്‍ നിന്നാണ് ബാക്ടീരിയ സാന്നിധ്യം പയ്യെ യുകെയില്‍ എത്തിയതെന്നാണ് നിഗമനം.
സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കണം : കർണാടക ഹൈക്കോടതി
നായകളുടെ മൂത്രം, രക്തം, ഉമിനീര്‍ തുടങ്ങിയ ശരീരസ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ബ്രിട്ടീഷ് പബ്ലിക് ഹെല്‍ത്ത് വിഭാഗം നല്‍കുന്ന നിര്‍ദേശം. ഒരിക്കല്‍ നായയില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയാല്‍ അത് നായയുടെ മരണം വരെ പൂര്‍ണമായി മാറാന്‍ സാധ്യതയിസ്സ. ആയതിനാല്‍ ആന്റിമൈക്രോബിയല്‍ പരിശോധനയ്ക്ക് ശേഷവും ശ്രദ്ധിക്കണമെന്നും ബ്രിട്ടീഷ് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യരില്‍ ബാക്ടീരിയ എത്തിയത് നായകളില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം