ഇസ്രായേലിൽ മൂന്ന് കുട്ടികൾക്ക് പോളിയോ സ്ഥിരീകരിച്ചു

bh
 

ഇസ്രായേലിൽ മൂന്ന് കുട്ടികൾക്ക് പോളിയോ സ്ഥിരീകരിച്ചതായി ഇസ്രായേൽ ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. വടക്കൻ ഇസ്രായേലിൽ എട്ട് വയസുള്ള ആൺകുട്ടിയിൽ പോളിയോ വൈറസ് ബാധിച്ചതായി കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയുമായി അടുത്ത് സമ്പർക്കം പുലർത്തിയിരുന്ന മൂന്ന് കുട്ടികളിലാണ് ഇപ്പോൾ പോളിയോ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്.ഇവരാരും അസുഖ ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിച്ചിട്ടില്ല.