ചരക്ക് കപ്പലിൽ നിന്ന് ടൺ കണക്കിന് ഉരുകിയ പ്ലാസ്റ്റിക്ക്; ശ്രീലങ്കയുടെ പടിഞ്ഞാറൻ തീരത്ത് സർക്കാർ മൽസ്യബന്ധനം നിരോധിച്ചു

srilanka

കൊളംബോ: എം വി എക്സ്പ്രസ് പേൾ എന്ന ചരക്ക് കപ്പലിൽ നിന്നുള്ള ടൺ  കണക്കിന് കത്തി ഉരുകിയ പ്ലാസ്റ്റിക്ക് വെള്ളിയാഴ്ച ശ്രീലങ്കയുടെ പടിഞ്ഞാറൻ തീരത്തടിഞ്ഞു. ഇതേ തുടർന്ന് ശ്രീലങ്കയുടെ പടിഞ്ഞാറൻ തീരത്ത് സർക്കാർ മൽസ്യബന്ധനം നിരോധിച്ചു.

80  കിലോമീറ്റർ തീരപ്രദേശമാണ് സർക്കാർ മൽസ്യത്തൊഴിലാളികൾക്ക് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനത്തിൽ  കൊളംബോയുടെ കടൽ തീരവും ഉൾപെടും. നിരോധനം ബാധിച്ച് 5000 ബോട്ടുകളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകും.

അതിനിടെ കപ്പലിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പത്താം ദിവസത്തിലേക്ക് കടന്നു. ഉപജീവനമാർഗം നഷ്ടപെട്ടതിന് കപ്പലിന്റെ ഇൻഷുറൻസിൽ നിന്നും തുക നഷ്ടപരിഹാരമായി മൽസ്യത്തൊഴിലാളികൾക്ക് നൽകണമെന്ന് രാജ്യത്തെ റോമാ കത്തോലിക്കാ സഭ പറഞ്ഞു. തീ നിയത്രണവിധേയമാണ്. കപ്പൽ തകരാനുള്ള സാധ്യത കുറവെന്നും ശ്രീലങ്കൻ നാവികസേനാ അറിയിച്ചു.