പാകിസ്താനിലെ ട്രെയിൻ അപകടം; മരണം 65 ആയി

train

കറാച്ചി: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ പാലം തെറ്റിയ ട്രെയിനിലേക്ക് മറ്റൊരു ട്രെയിൻ ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. 100 പേർക്ക് പരിക്കേറ്റു. അപ്പർ സിന്ധിൽ റെറ്റി-ധർകി സ്റ്റേഷനുകൾക്ക് ഇടയിൽ തിങ്കളാഴ്ചയായിരുന്നു അപകടം.

കറാച്ചിയിൽ നിന്നും സാർഗോദയിലേക്ക് വന്ന മില്ലത്ത് എക്സ്പ്രസ് പാളംതെറ്റി മറ്റൊരു ട്രാക്കിലേക്ക് വീണപ്പോൾ ആ പാലത്തിലൂടെ റാവൽ പിണ്ടിയിൽ നിന്ന് കറാച്ചിയിലേക്ക് പോകുന്ന സർ സയ്ദ്  എക്സ്പ്രസിൽ ഇടിക്കുകയായിരുന്നു.