കാലിഫോർണിയയിൽ റയിൽ യാർഡിൽ വെടിവെയ്പ്പ്; എട്ട് മരണം

yaard

കാലിഫോർണിയ: കാലിഫോർണിയയിൽ റയിൽ യാർഡിൽ  നടന്ന  വെടി  വെയ്‌പ്പിൽ എട്ട് പേർ  കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. റയിൽ യാര്ഡിലെ ജീവനക്കാരൻ തന്നെയാണ് വെടി  വെയ്പ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു.

സാൻ ജോസിലെ പബ്ലിക്ക് ട്രാൻസിറ്റ് മെയിന്റനൻസ് യാർഡിൽ ബുധനാഴ്ച്ചയാണ് സംഭവം. അക്രമി കൊല്ലപ്പെട്ടുവെന്ന് സൂചന. യാർഡിനുള്ളിൽ സ്ഫോടക വസ്തുക്കൾ ഉണ്ടെന്ന് റിപ്പോർട്ടിൽ യാർഡിൽ ബോംബ് സ്‌ക്വാഡിനെ വിന്യസിച്ചു. പ്രദേശത്ത് പരിശോധന ശക്തമാക്കിയതായി പോലീസ് അറിയിച്ചു.