പാകിസ്താനിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം

train

സിന്ധ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഗോക്തി ജില്ലയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു. സംഭവത്തിൽ 30 പേരെങ്കിലും മരിച്ചുവെന്നാണ് നിഗമനം. നിരവധി പേർക്ക് പരിക്കുമുണ്ട്.സർ സായ്ദ് എക്സ്പ്രസ്സും മിലിയേറ്റ് എക്പ്രസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റെറ്റിക്കും ദാഹാർക്കിക്കും  ഇടയിലുള്ള പാതയിലാണ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടി ഉണ്ടായത്. മിലിയേറ്റ് എക്സ്പ്രസ് പാളംതെറ്റിയതാണ് അപകടമുണ്ടാകാനുള്ള കാരണം.

നിരവധി പേർ ഇപ്പോഴും ബോഗിക്ക് ഉള്ളിൽ കുടുങ്ങി കിടക്കുകയാണ്. പോലീസും രക്ഷാസേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്. നിലവിൽ ഈ പാതയിൽ ട്രെയിൻ ഗതാഗതം സ്തംഭിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് നിരവധി വലിയ ഉപകരണങ്ങളും മറ്റും ആവശ്യമുണ്ടെന്ന് ഡപ്യൂട്ടി കമ്മിഷണർ ഉസ്മാൻ അബ്‌ദുള്ള പറഞ്ഞു.