യുഎഇ ഭരണകൂടത്തിന്റെ ഏജന്റായി പ്രവർത്തിച്ച ട്രംപിന്റെ വിശ്വസ്തൻ അറസ്റ്റിൽ

tom barrack

അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏറ്റവുമടുത്ത അനുയായികളിലൊരാളായ ശതകോടീശ്വരൻ ടോം ബറാക്കിനെ യുഎഇ ഭരണകൂടത്തിന്റെ ഏജന്റായി പ്രവർത്തിച്ചതിന് അറസ്റ്റ് ചെയ്തു. യുഎഇക്കു പ്രയോജനപ്പെടും വിധം യുഎസ് നയങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് ന്യൂയോർക്കിലെ ബ്രൂക്‌ലിനിലുള്ള ഫെ‍ഡറൽ കോടതി കണ്ടെത്തിയത്. യുഎഇയിലെ യുഎസ് അംബാസഡറാകാനും ബറാക് ശ്രമം നടത്തി. 

ബറാക്കിന്റെ നിക്ഷേപകമ്പനിയിലെ മുൻ ജീവനക്കാരൻ മാത്യു ഗ്രൈംസ് (27), യുഎഇ ബിസിനസുകാരൻ റഷീദ് അൽ മാലിക് (43) എന്നിവർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. ഗ്രൈംസിനെയും അറസ്റ്റ് ചെയ്തു. മാലിക് അന്വേഷണ ഉദ്യോഗസ്ഥർ നോട്ടമിട്ടിട്ടുണ്ടെന്നു മനസ്സിലാക്കി യുഎസ് വിട്ടു. 

2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണസംഘം ഉപദേഷ്ടാവായും ടോം ബറാക് പ്രവർത്തിച്ചിരുന്നു