മയക്കുമരുന്ന് കള്ളക്കടത്ത്; രണ്ട് ഏഷ്യക്കാര്‍ അറസ്റ്റില്‍

മയക്കുമരുന്ന് കള്ളക്കടത്ത്; രണ്ട് ഏഷ്യക്കാര്‍ അറസ്റ്റില്‍

മസ്‌കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ട് ഏഷ്യക്കാരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നാര്‍ക്കോട്ടിക്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് വിഭാഗം അല്‍ ബത്തിന സൗത്ത് ഗവര്‍ണറേറ്റ് പൊലീസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദേശികളെ പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയതും രാജ്യത്ത് ഇവ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതുമാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. പിടിയിലായ ഏഷ്യക്കാരുടെ പക്കല്‍ നിന്നും 42 കിലോഗ്രാം മയക്കുമരുന്ന് ക്രിസ്റ്റലുകള്‍ പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചു.