ഫിലിപ്പൈന്‍സ് ചുഴലികൊടുങ്കാറ്റ് ഭീഷണിയില്‍

ഫിലിപ്പൈന്‍സ് ചുഴലികൊടുങ്കാറ്റ് ഭീഷണിയില്‍

മനില: കിഴക്കന്‍ ഫിലിപ്പൈന്‍സ് ചുഴലി കൊടുങ്കാറ്റ് ഭീഷണിയില്‍. പേമാരിയോടൊപ്പമായിരിക്കും ഗോണിയെന്ന പേരിലുള്ള കൊടുങ്കാറ്റ്. തലസ്ഥാനമായ മനിലയില്‍ നിന്നുള്‍പ്പെടെ ഒരു ദശലക്ഷം ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. പ്രധാന അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു - അല്‍ ജസീറ റിപ്പോര്‍ട്ട്.

പ്രകൃതി ദുര്‍ബ്ബല പ്രദേശങ്ങളില്‍ ഒട്ടേറെ ജനങ്ങുണ്ട് - സര്‍ക്കാര്‍ ദുരന്ത നിവാരണ ഏജന്‍സി തലവന്‍ റിക്കാര്‍ഡോ ജലാദ് ഇന്ന് (നവംമ്പര്‍ ഒന്ന് ) പറഞ്ഞു. വന്‍ നാശനഷ്ടങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗോണി ചുഴലിക്കാറ്റ് ഇന്ന് പുലര്‍ച്ചെ ദ്വീപ് പ്രവിശ്യയായ കാറ്റാന്‍ഡുവാനസില്‍ മണിക്കൂറില്‍ 225 കിലോമീറ്റര്‍ (140 മൈല്‍) വേഗതയില്‍ കാറ്റ് വീശി. 280 കിലോമീറ്റര്‍ (174 മൈല്‍) വേഗതയില്‍ വന്‍ ചുഴലി കൊടുങ്കാറ്റും. ഇത് കാറ്റഗറി - 5 (ഉഷ്ണമേഖലയിലെ ചുഴലികൊടുങ്കാറ്റ് ) ചുഴലിക്കാറ്റിന് തുല്യമാണ്.

തലസ്ഥാനമായ മനിലയുള്‍പ്പെടെയുള്ള ജനസാന്ദ്രതയുള്ള പടിഞ്ഞാറന്‍ ദിശയിലേക്കാണ് ചുഴലി കൊടുങ്കാറ്റ് നീങ്ങുന്നത്. ഒരാഴ്ച മുമ്പ് വീശിയടിച്ച ചുഴലിക്കാറ്റില്‍ 22 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അതില്‍ നിന്ന് കരകയറവെയാണ് വീണ്ടും പ്രവിശ്യകള്‍ പ്രകൃതിദുരന്തത്തിലകപ്പെടുന്നത്.

അടുത്ത 12 മണിക്കൂറിനുള്ളില്‍ വന്‍ കാറ്റിനും തീവ്രമായ മഴക്കും സാധ്യതയുണ്ടെന്ന് ഫിലിപ്പൈന്‍ കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. മുന്‍കരുതലായി പതിനായിരക്കണക്കിന് ഗ്രാമീണരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മാസങ്ങള്‍ക്ക് മുമ്പ് സജീവ മയോണ്‍ അഗ്‌നിപര്‍വ്വത മേഖലയിലെ പ്രകൃതിദുരന്തം തീര്‍ത്ത ചെളിയിലകപ്പെട്ട് നിരവധി ജീവനുകള്‍ പൊലിഞ്ഞിരുന്നു. അതിനാല്‍ ആല്‍ബെയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതില്‍ പ്രത്യേകം ഊന്നല്‍ നല്‍കിയതായി അധികൃതര്‍ പറഞ്ഞു. കാറ്റണ്ടുവാനുകളടമുള്ള നാല് പ്രവിശ്യകളിലായിരിക്കും മുഖ്യമായും പ്രകൃതിദുരന്തം വിതക്കുകയെന്നും കാലാവസ്ഥ പ്രവചന റിപ്പോര്‍ട്ടില്‍ പറയുന്നു.

മണ്ണിടിച്ചില്‍, ശക്തമായ വെള്ളപ്പൊക്കം, കൊടുങ്കാറ്റ് , തണുത്ത കാറ്റ് എന്നിവയെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 19 - 31 ദശലക്ഷത്തിനുമിടയില്‍ ജനങ്ങളെ ബാധിക്കുമെന്ന് ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.