യുഎഇയിൽ കോവിഡ് നിരക്ക് കുറയുന്നു

യുഎഇയിൽ കോവിഡ് നിരക്ക് കുറയുന്നു

അബുദാബി: യുഎഇയില്‍ വ്യാഴാഴ്ച 1,136 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. ആരോഗ്യ - പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മരണങ്ങളാണ് രാജ്യത്ത് 24 മണിക്കൂറിനിടെ നടന്നത്.

ചികിത്സയിലുണ്ടായിരുന്ന 773 പേര്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മുക്തരായി വീടുകളിലേക്ക് മടങ്ങി.

യുഎഇയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 146,735 ആയി. ഇവരില്‍ 141,215 പേരും ഇതിനോടകം സുഖം പ്രാപിച്ചു. 523 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 4,997 കോവിഡ് രോഗികള്‍ ചികിത്സയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 128,186 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.