ട്വിറ്റര്‍ നിരോധനം ഉടന്‍ നീക്കണം; നൈജീരിയയ്ക്ക് യുഎസിന്‍റെ താക്കീത്

കര്‍ഷക സമരത്തിന്​ പിന്തുണ; 1,178 ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍

അബുജ: ട്വിറ്ററിന് ഏര്‍പ്പെടുത്തിയ വിലക്ക് ഉടന്‍ നീക്കണമെന്ന് നൈജീരിയയോട് അമേരിക്ക. നൈജീരിയന്‍ ജനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ അവസരമില്ല എന്ന സ്ഥിതി ജനധിപത്യ സംവിധാനത്തിന് യോജിക്കുന്നതല്ലെന്ന് അമേരിക്ക പ്രസ്താവനയില്‍ പറഞ്ഞു. 

നൈജീരിയ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ ഒരു ട്വീറ്റ് നീക്കം ചെയ്തതാണ് നൈജീരിയയിലെ ട്വിറ്ററിന്‍റെ പ്രവര്‍ത്തനത്തിന് തിരിച്ചടിയായത്.

'നൈജീരിയന്‍ ജനങ്ങളുടെ കാര്യങ്ങള്‍ അറിയാനുള്ള, അഭിപ്രായം പറയാനുള്ള, വിവരങ്ങള്‍ ശേഖരിക്കാനുള്ള അവസരത്തെ നിഷേധിക്കുന്നത് ജനധിപത്യത്തില്‍ ഒരിക്കലും ഇടംനേടാന്‍ പറ്റാത്ത പ്രവര്‍ത്തിയാണ്. ഓണ്‍ലൈനായാലും ഓഫ് ലൈനായാലും വിവരങ്ങള്‍ അറിയാനും പങ്കുവയ്ക്കുവാനുമുള്ള അവകാശം ജനധിപത്യ സമൂഹത്തിന്‍റെ അടിസ്ഥാനമാണ്' -യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നീല്‍ പ്രിന്‍സ് പ്രസ്താവനയില്‍ പറയുന്നു.

1967-1970 കാലഘട്ടത്തിലെ 30 മാസത്തെ ആഭ്യന്തര യുദ്ധത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന ട്വീറ്റാണ് നീക്കം ചെയ്തത്. സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ആഭ്യന്ത യുദ്ധകാലത്തെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ട്വീറ്റ്. രാജ്യത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് ആയിരുന്നു ട്വീറ്റില്‍ വിശദമാക്കിയത്.