യുഎസ് തെരഞ്ഞെടുപ്പ്; വോട്ടർമാരെ ഭീഷണിപ്പെടുത്തി ഇ-മെയിൽ സന്ദേശങ്ങൾ

യുഎസ് തെരഞ്ഞെടുപ്പ്;
വോട്ടർമാരെ ഭീഷണിപ്പെടുത്തി 
ഇ-മെയിൽ സന്ദേശങ്ങൾ

വാഷിങ്ടണ്‍: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വോട്ടർമാരെ ഭീഷണിപ്പെടുത്തി ഇ- മെയിൽ സന്ദേശങ്ങളെത്തുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഡെമോക്രാറ്റിക് വോട്ടർമാരെ ഭീഷണിപ്പെടുത്തുന്ന ഇ-മെയിലുകൾ അയച്ചതിന്റെ ഉത്തരവാദിത്തം ഇറാനാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.

തീവ്ര വലതുപക്ഷ ട്രംപ് അനുകൂല ഗ്രൂപ്പാണ് ഇത്തരം ഇ-മെയിലുകൾ അയ്ക്കുന്നതെന്നും ഇത് അശാന്തിക്ക് കാരണമാകുന്നുവെന്നും ദേശീയ ഇന്റലിജൻസ് ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് പറഞ്ഞു. ഇറാനും റഷ്യയും ചില വോട്ടർമാരുടെ രജിസ്ട്രേഷൻ വിവരങ്ങൾ നേടിയതായി യുഎസ് ഉദ്യോഗസ്ഥർ കണ്ടെത്തിയെന്നും റാറ്റ്ക്ലിഫ് പറഞ്ഞു.

വോട്ടർമാരെ ഭീഷണിപ്പെടുത്തിയുള്ള ഈ മെയിൽ സന്ദേശങ്ങളെത്തുന്നത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് 13 ദിവസം മുമ്പ് മാത്രമാണ്. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ബാഹ്യശക്തികൾ സജീവമായി ഇടപ്പെടുന്നുവെന്നതിൻ്റെ തെളിവാണിത്. ഇക്കാര്യത്തിൽ ഇന്റലിജൻസ് ഏജൻസികൾ ആശങ്കയിലാണ്.

അമേരിക്കൻ വോട്ടർമാരെ ഭീഷണിപ്പെടുത്താനും തെരഞ്ഞെടുപ്പിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയെ അലങ്കോലമാക്കാനും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പ്രൗഡ് ബോയ്സാണ് ഈ വ്യാജ മെയിലുകൾക്ക് പിന്നിലെന്നാണ് പ്രസിഡന്റ് ട്രംപിൻ്റെ വെളിപ്പെടുത്തൽ.

2016 ൽ കനേഡിയൻ-ബ്രിട്ടീഷ് വലതുപക്ഷ പ്രവർത്തകൻ ഗാവിൻ മക്കിനെസാണ് പ്രൗഡ് ബോയ്സ് സ്ഥാപകൻ. കടുത്ത ഇടതുപക്ഷ എതിരാളികളാണ്. തീവ്ര വലതുപക്ഷ ആശയഗതിക്കാർ. കുടിയേറ്റ വിരുദ്ധർ. പുരുഷന്മാർ മാത്രം അംഗങ്ങൾ.