ചൈനീസ് കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ്

joe

വാഷിംഗ്‌ടൺ:അൻപത്തിഒൻപത്   ചൈനീസ് കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ഓഗസ്റ്റ് രണ്ടു മുതൽ വിലക്ക് നിലവിൽ വരും.

വിവരങ്ങൾ ചോർത്തൽ,ചാരവൃത്തി എന്നിവ തടയുകയാണ് ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് ഇതുമായി ബന്ധപ്പെട്ട്  നൽകുന്ന വിശദീകരണം. അമേരിക്കയുടെ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. ടെക്ക് ഭീമന്മാരായ വാവെയ് അടക്കമുള്ള കമ്പനികൾക്ക്  ആണ് വിലക്ക്.