സിംഗപ്പൂരിൽ 12 വയസ്സ് മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ ഇന്ന് മുതൽ

singapore

സിംഗപ്പൂർ: സിംഗപ്പൂരിൽ 12  വയസ്സ് മുതൽ 18  വയസ്സ് വരെ പ്രായമുള്ളവർക്ക് കോവിഡ്  വാക്‌സിൻ ഇന്ന് നൽകി തുടങ്ങും. രാജ്യത്ത് വീണ്ടും രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് കൗമാരക്കാർക്ക് വാക്‌സിൻ നൽകാൻ തീരുമാനിച്ചത്. പ്രായപൂർത്തി ആയവരുടെ വാക്‌സിനേഷൻ നടപ്പാക്കുന്നതിന് മുൻപ് കൗമാരക്കാർക്ക് വാക്‌സിനേഷൻ നൽകുന്ന ആദ്യത്തെ രാജ്യമാണ് സിംഗപ്പൂർ.

രാജ്യത്ത് ഭൂരിഭാഗം ആളുകൾക്കും വാക്‌സിൻ നൽകിയാൽ ഇനിയൊരു രോഗവ്യാപനം തടയാൻ ഇത് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് ആദ്യ വാരത്തിനകം ആദ്യ ഡോസ് നൽകാനാണ് ശ്രമിക്കുന്നത്.