യു.കെയില്‍ കോവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങിയെന്ന്​ മുന്നറിയിപ്പ്​

covid 25/5

ലണ്ടന്‍:  യു.കെയില്‍ കോവിഡിന്‍റെ മൂന്നാം തരംഗം തുടങ്ങിയെന്ന്​ മുന്നറിയിപ്പ്​. പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സന്‍റെ ശാസ്​ത്ര ഉപദേഷ്​ടാവാണ്​ ഇതുസംബന്ധിച്ച മുന്നറിയിപ്പ്​ നല്‍കിയത്​. ​ജൂണ്‍ 21-ന് ബ്രിട്ടണിലെ എല്ലാ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും അവസാനിക്കാനിരിക്കെയാണ് മുന്നറിയിപ്പ്.

ഇന്ത്യയില്‍ കണ്ടെത്തിയ കൊറോണ വൈറസ്​ വകേഭദം യു.കെയില്‍ മൂന്നാം തരംഗത്തിന്​ കാരണമാവുമെന്നാണ്​ ആശങ്ക. ജൂണ്‍ 21 മുതല്‍ കോവിഡ്​ നിയന്ത്രണങ്ങളില്‍ ഇളവ്​ വരുത്താന്‍ യു.കെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഇത്​ നീട്ടിവെക്കണമെന്നാണ്​ ശാസ്​ത്രജ്ഞര്‍ ആവശ്യപ്പെടുന്നത്​. 

കഴിഞ്ഞ അഞ്ചു ദിവസമായി യുകെയില്‍ പ്രതിദിനം മുവായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 12-ന് ശേഷമാണ് കേസുകളില്‍ വര്‍ധനവ് വന്നു തുടങ്ങിയത്. 

കുറഞ്ഞ എണ്ണം രോഗികളുമായാണ്​ കോവിഡിന്‍റെ എല്ലാ തരംഗവും ആരംഭിക്കുക. പിന്നീട്​ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്​ ചെയ്യുക. മൂന്നാം തരംഗത്തിന്‍റെ സൂചനകളാണ്​ പ്രകടമാവുന്നതെന്ന്​ യു.കെയിലെ ശാസ്​ത്രജ്ഞര്‍ മുന്നറിയിപ്പ്​ നല്‍കുന്നു.