നിയന്ത്രണങ്ങൾ ഫലസ്തീനിലെ സാമൂഹിക സാമ്പത്തിക സ്ഥിതിയെ ദുരിതത്തിലാക്കുന്നുവെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്.

google news
palastine
 

ഇസ്രാഈൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ ഫലസ്തീനിലെ സാമൂഹിക സാമ്പത്തിക സ്ഥിതിയെ ദുരിതത്തിലാക്കുന്നുവെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്. രോഗികൾക്ക് ആശുപത്രിയിലെത്തുന്നതിന് പോലും ഇസ്രാഈൽ നിയന്ത്രണങ്ങൾ പ്രയാസമുണ്ടാക്കുന്നതായി ലോകബാങ്കിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളും ആരോഗ്യ സേവനങ്ങളെ ബാധിക്കുന്ന പരിമിതികളും റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്.

CHUNGATHE
'കഴിഞ്ഞ അഞ്ച് വർഷമായി ഫലസ്തീൻ സമ്പദ്വ്യവസ്ഥ സ്തംഭനാവസ്ഥയിലാണ്. അടിസ്ഥാന നയങ്ങൾ മാറ്റുന്നില്ലെങ്കിൽ ഫലസ്തീനിലെ സ്ഥിതി മെച്ചപ്പെടുമെന്ന് തോന്നുന്നില്ല,' വെസ്റ്റ് ബാങ്കിന്റെയും ഗാസയുടെയും ലോക ബാങ്ക് കൺട്രി ഡയറക്ടർ സ്റ്റെഫാൻ എംബ്ലാഡ് പറഞ്ഞു.

സാധ്യതകൾ ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ് ഫലസ്തീൻ സമ്പദ് വ്യവസ്ഥ. സഞ്ചാരം സാധ്യമല്ലാത്തത് സാമ്പത്തിക സ്ഥിതിയേയും ഗുരുതരമായി ബാധിക്കുകയാണ്. ആളോഹരി വരുമാനം മന്ദീഭവിച്ചു. പട്ടിണിനിരക്ക് ഉയരുകയാണ്. ഫലസ്തീനിലെ നാലിലൊരാൾ ദാരിദ്ര്യരേഖക്ക് താഴെയാണ്. അധിനിവേശ ഗസയിൽ സഞ്ചാരത്തിനും വ്യാപാരത്തിനുമുള്ള വിലക്കും ഗസചീന്തിലെ ഉപരോധവും സമ്പദ് വ്യവസ്ഥയെ ബാധിക്കുകയാണ്.

അമേരിക്കയിൽ ഒരു സ്ത്രീയുമായി രഹസ്യബന്ധം : ചൈന മുൻ വിദേശകാര്യ മന്ത്രി ചിൻ ഗാങ്ങിനെ പുറത്താക്കി

സാധാരണ അസുഖമുള്ളവർക്കും ഗുരുതര രോഗമുള്ളവർക്കും ചികിത്സ തേടാനായി നിരവധി കടമ്പകൾ കടക്കേണ്ട അവസ്ഥയാണ്. ഗസയിലാണെങ്കിൽ ചികിത്സാ സൗകര്യങ്ങൾ കുറവാണ്. ചികിത്സക്കായി പെർമിറ്റ് കിട്ടാതെ നരകിക്കുന്നവരുമുണ്ടിവിടെ. പെർമിറ്റ് കാത്തിരുന്ന് പലർക്കും ജീവൻ നഷ്ടമായി. വെസ്റ്റ് ബാങ്കിൽ നിന്നും ഗസയിൽ നിന്നും ഇസ്രാഈലിൽ പോകുന്നവർക്ക് ചട്ടങ്ങളുടെ നൂലാമാലകൾ മൂലം ചികിത്സക്കായി കാത്തിരിക്കേണ്ട അവസ്ഥയാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം