ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലെ 64കാരി
.യുടെ തലച്ചോറിൽ നിന്നാണ് 8 സെന്റിമീറ്റർ നീളമുള്ള വിരയെ കണ്ടെത്തിയത്. ഓസ്ട്രേലിയയിലെ കാൻബറ ആശുപത്രിയിൽ കഴിഞ്ഞ വർഷം നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്.
ഓസ്ട്രേലിയയിൽ സജീവമായി കാണപ്പെടുന്ന പെരുമ്പാമ്പ് ഇനം കാർപെറ്റ് പൈതണിൽ കാണുന്ന പരാദമാണ് ഒഫിഡാസ്കാരിസ് റോബർട്സി എന്ന വിര. ആദ്യമായാണ് ഇത് മനുഷ്യനിൽ കണ്ടെത്തുന്നതെന്ന് കാൻബറ ആശുപത്രിയിലെ സാംക്രമികരോഗ വിദഗ്ധൻ ഡോ.സഞ്ജയ സേനാനായകെ വ്യക്തമാക്കി.
Also Read : ഡൽഹി ഐ ഐ ടിയിൽ വീണ്ടും ദളിത് വിദ്യാർത്തി ആത്മഹത്യാ ചെയിതു.
2021 ജനുവരിയിലാണ് സ്ത്രീ ആദ്യമായി ആശുപ്രതിയിൽ എത്തിയത്. വയറിളക്കവും വയറുവേദനയ്ക്കും ചികിത്സ തേടിയശേഷം ഇവർ ആശുപത്രി വിട്ടു. എന്നാൽ മൂന്നാഴ്ച കഴിഞ്ഞപ്പോൾ ഇവർക്ക് ചുമ തുടങ്ങി. രാത്രി വിയർക്കാനും തുടങ്ങി. തുടർന്ന് വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു. അപ്പോഴേക്കും ഓർമക്കുറവും വിഷാദവും സ്ത്രീയ്ക്ക് ബാധിച്ചിരുന്നു. തലച്ചോറിന്റെ എംആർഐ സ്കാൻ എടുത്തപ്പോൾ ഇടതുഭാഗത്ത് ക്ഷതം കണ്ടെത്തി. ബയോപ്സിക്കായി അത് തുറന്നപ്പോഴാണ് നൂലുപോലെയുള്ള ജീവനുള്ള ചുവന്ന വിരയെ കിട്ടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം