വിദ്വേഷ പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യുന്നുണ്ടെന്ന് സുക്കര്‍ബര്‍ഗ്

വിദ്വേഷ പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യുന്നുണ്ടെന്ന് സുക്കര്‍ബര്‍ഗ്

90 ശതമാനം വിദ്വേഷ പോസ്റ്റുകളും പ്രചരിപ്പിക്കുന്നതിനുമുമ്പ് ഫെയ്സ്ബുക്ക് സെന്‍സര്‍ ചെയ്യുന്നുവെന്ന് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ആഗോള ഡിജറ്റില്‍ വിപണി നൈതികതയില്ലാത്ത വ്യാപാര രീതികളിലാണെന്ന ഡമോക്രാറ്റുകളുടെ പരാതിയിന്മേലുള്ള യുഎസ് ഹൗസ് ഓഫ് റപ്രസെന്റീവ് കമ്മിറ്റിയുടെ ഹിയറിങ്ങിലാണ് സുക്കര്‍ബര്‍ഗിന്റെ വിശദീകരണം.

വിദ്വേഷഭാഷണത്തിന് അവസരം സൃഷ്ടിച്ചുകൊടുക്കുന്നതും ലാഭം മാത്രമെന്നതും അവസാനിപ്പിച്ച്സിവില്‍ റൈറ്റ്‌സ് പ്രസ്ഥാനത്തില്‍ ചേരാന്‍ ഹിയറിങ്ങിനിടെ ഡി-മേരിലാന്റ് പ്രതിനിനിധിയും ഡമോക്രാറ്റുമായ ജാമി റസ്‌കിന്‍ പരിഹാസരൂപേണ ആവശ്യപ്പെട്ടു. ഇതിന് മറുപടിയായാണ് സുക്കര്‍ബര്‍ഗിന്റെ വിശദീകരണം - റഷ്യന്‍ ടിവി റിപ്പോര്‍ട്ട്.

2016 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ ട്രമ്പിനോട് തോറ്റതിന് പിന്നില്‍ ഫേസ്ബുക്കിനെയും തുടക്കം മുതല്‍ ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഹിയിറിങ്ങിനിടെ കുറ്റപ്പെടുത്തല്‍ റസ്‌കിന്‍ ആവൃത്തിച്ചു. 2016 മുതല്‍ ഫേസ്ബുക്ക് വിദ്വേഷ കുറിപ്പുകള്‍ക്കെതിരെ പ്രതിരോധം തീര്‍ത്തിട്ടുണ്ട്. അത് ലോകത്തെ മറ്റു കമ്പനി / സര്‍ക്കാരുകളിലേതിനെക്കാള്‍ മികച്ചതുമാണ് സുക്കര്‍ബര്‍ഗ് വാദിച്ചു, പ്രധാന യുഎസ് ടെക് കമ്പനികളുടെ സിഇഒമാരായ ആപ്പിളിന്റെ ടിം കുക്ക്, ആമസോണിന്റെ ജെഫ് ബെസോസ്, ഗൂഗിളിന്റെ സുന്ദര്‍ പിച്ചായ്. എന്നിവരും കോണ്‍ഗ്രസിന്റെ 'ആന്റി ട്രസ്റ്റ്' കമ്മിറ്റിയുടെ വെര്‍ച്വല്‍ ഹിയറിങ്ങില്‍ ഹാജരായി.

നൈതികതയില്ലാതെ ഡിജിറ്റല്‍ വിപണിയെന്ന വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് ഹിയറിങ്ങ് നടത്തിയത്. ജൂലായ് 29നായിരുന്നു ഗൂഗിള്‍ - ഫേസ്ബുക്ക് - ആമസോണ്‍ - ആപ്പിള്‍ സിഇഒമാരുള്‍പ്പെടെയുള്ളവര്‍ ഹാജരായ ആന്റിട്രസ്റ്റ് ഹിയറിംഗ്. 'ഓണ്‍ലൈന്‍ ഫ്‌ലാറ്റ്‌ഫോം ആന്റ് മാക്കറ്റ് പവ്വര്‍' എന്നതിലൂന്നിയുള്ള ഹിയറിങ്ങിന്റെ ആറാം ഭാഗമാണിത്. ആഗോള ഡിജിറ്റല്‍ വിപണിയിലെ തുടരുന്ന മത്സരത്തെപ്രതി യുള്ള അന്വേഷണത്തിന്റെ ഭാഗമാണ് ഹിയറിങ്ങ്.