ജൈവ ഇന്ധനമുപയോഗിച്ച് പറക്കാന്‍ രാജ്യത്തെ ആദ്യ  വിമാനം ഒരുങ്ങുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജൈവ ഇന്ധനമുപയോഗിച്ച് പറക്കാന്‍ രാജ്യത്തെ ആദ്യ   വിമാനം ഒരുങ്ങുന്നു

ജൈവ ഇന്ധനമുപയോഗിച്ച് രാജ്യത്തെ ആദ്യ വിമാനം
പറപ്പിക്കാന്‍ ബജറ്റ് എയര്‍ലൈന്‍ സ്‌പൈസ്‌ജെറ്റ്
ഒരുങ്ങുന്നു.ഡെറാഡൂണില്‍ നിന്നും
ന്യൂഡല്‍ഹിയിലേക്കുള്ള വിമാനമാണ് ജൈവ
ഇന്ധനമുപയോഗിച്ച് പരീക്ഷണപ്പറക്കല്‍ നടത്തുക.
ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍
കേന്ദ്രമന്ത്രിമാരും സ്‌പൈസ്‌ജെറ്റ് ഉന്നത വൃത്തങ്ങളും
വിമാനത്തെ സ്വീകരിക്കും. സ്‌പൈസ്‌ജെറ്റിന്റെ ക്യു400
ടര്‍ബോപ്രോപ്പ് വിമാനത്തിന്റെ ഒരു ടര്‍ബൈന്‍
എന്‍ജിനാണ് ജൈവ ഇന്ധനമുപയോഗിച്ച്
പ്രവര്‍ത്തിപ്പിക്കുക.നിലവില്‍ കാനഡയില്‍ ജൈവ
ഇന്ധനമുപയോഗിച്ച് വിമാന സര്‍വീസ് നടത്തുന്നുണ്ട്.
എയര്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എ.ടി.എഫ്) വില വര്‍ദ്ധന
ആഭ്യന്തര വിമാന സര്‍വീസുകളെ പ്രതികൂലമായി
ബാധിച്ച സാഹചര്യത്തിലാണ് ഈ പരീക്ഷണമെന്നതും
ശ്രദ്ധേയമാണ്. ഗ്യാസ് ടര്‍ബൈന്‍ എന്‍ജിനുകള്‍
ഉപയോഗിക്കുന്ന വിമാനങ്ങളിലാണ് എ.ടി.എഫ്
ഉപയോഗിക്കുന്നത്. ഇന്ധന ഇറക്കുമതിയെ
ആശ്രയിക്കാതെ ഗതാഗതം ലാഭകരമാക്കുക എന്ന കേന്ദ്ര
സര്‍ക്കാരിന്റെ നയത്തിന് അനുകൂലമായ തീരുമാനമാണ്
ജെറ്റ് എയര്‍വേയ്‌സിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.
ഈ രംഗത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ഇത്
വഴിവെച്ചേക്കുമെന്നാണ് കരുതുന്നത്.