അനുഷ്കയെ തേടിയെത്തിയ വിലമതിക്കാനാവാത്ത സമ്മാനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അനുഷ്കയെ തേടിയെത്തിയ വിലമതിക്കാനാവാത്ത സമ്മാനം

കഴിഞ്ഞ ദിവസത്തെ വിമാനയാത്ര ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ്മയ്ക്ക സമ്മാനിച്ചത് വിലമതിക്കാനാവാത്ത സന്തോഷമാണ്. തന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ ആളെ കാണാന്‍ സാധിച്ചതാണ് അനുഷ്കയുടെ സന്തോഷത്തിന് കാരണം. വെന്‍ഡല്‍ റോഡ്രിക്സ് എന്ന വിഖ്യാത ഫാഷന്‍ ഡിസൈനറാണ് അനുഷ്കയുടെ ജീവിതം മാറ്റിമറിച്ചത്. ഏഴ് വര്‍ഷം മുമ്പ് ബെംഗളൂരുവിലെ ഒരു ഷോപ്പിംഗ് മാളില്‍ വച്ചാണ് വെന്‍ഡല്‍ ആദ്യമായി അനുഷ്കയെ കാണുന്നത്. അന്ന് സാധാരണ പെണ്‍കുട്ടിയായിരുന്നു അനുഷ്ക.

മോഡലിംഗില്‍ വലിയ സാദ്ധ്യതയുണ്ടെന്ന് അനുഷ്കയോട് ആദ്യമായി പറഞ്ഞത് വെന്‍ഡലാണ്. ഫാഷന്‍ ഷോകളില്‍ തന്റെ ടീമിനൊപ്പം ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് അഭിനയലോകത്തെത്തിയ അനുഷ്ക ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിന്റെ റാണിയായി മാറി. പിന്നീട് വെന്‍ഡല്‍ അനുഷ്കയെ കാണുന്നതിപ്പോഴാണ്. കണ്ട ഉടനെ ചേര്‍ത്ത് നിര്‍ത്തി ഒരു ഫോട്ടോയെടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റും ചെയ്തു. മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് അനുഷ്ക വെന്‍ഡലിനെ വീണ്ടും കണ്ടത്.


LATEST NEWS