കൊളസ്ട്രോള്‍ കുറയ്ക്കാൻ ചില  പൊടിക്കൈകൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊളസ്ട്രോള്‍ കുറയ്ക്കാൻ ചില  പൊടിക്കൈകൾ

      നമ്മുടെ ആരോഗ്യം നിര്‍ണയിക്കാന്‍ കൊളസ്ട്രോള്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. രക്തത്തിലും കോശഭിത്തികളിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലുള്ള കൊഴുപ്പാണ് കൊളസ്‌ട്രോള്‍ എന്ന് നമുക്കെല്ലാം അറിയാം. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. നമ്മള്‍ കഴിക്കുന്ന ആഹാരങ്ങള്‍ പ്രത്യേകിച്ചും ഇറച്ചി ,പാല്‍ ഉല്‍പ്പന്നങ്ങള്‍, ചിക്കന്‍ എന്നിവയില്‍ കൊളസ്ട്രോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞ് കൂടും. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം ഇതുവഴി തടസ്സപ്പെടും. എന്നാല്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ മരുന്നു പോലെതന്നെ പ്രധാനമാണ് ആഹാരവും. 

        ഇറച്ചി, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കുന്നതിനു പകരം ഒമേഗ -3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം കഴിക്കുന്നത്‌ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. സാല്‍മന്‍, ടൂണ എന്നിവ ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയതാണ്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചായ, ചോക്ലേറ്റ് എന്നിവയും കഴിക്കാം. എച്ച്ഡിഎൽ അല്ലെങ്കില്‍ ഗുഡ് കൊളസ്ട്രോള്‍ അടങ്ങിയതാണ് ചോക്ലേറ്റ്. നോണ്‍ മില്‍ക്ക് ചോക്ലേറ്റ് ഐറ്റംസ് ആന്റി ഓക്സിഡന്റ് കൂടി ചേര്‍ന്നതാണ്. ഇത് ഹൃദയധമനികളില്‍ ബ്ലോക്ക്‌ ഉണ്ടാകാതെയും സൂക്ഷിക്കുന്നു. 

 ശരീരത്തിലെ ഫാറ്റ് കുറയ്ക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ കൊഴുപ്പാണ്‌ മിക്കപ്പോഴും കൊളസ്ട്രോള്‍ കൂട്ടുന്നതും. ഒപ്പം തന്നെ കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണം പരമാവധി കുറയ്ക്കുക. 


LATEST NEWS