നമ്മളാണ് മികച്ചതെന്ന് നമ്മള്‍ വിശ്വസിക്കണം;ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്‌കോലി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നമ്മളാണ് മികച്ചതെന്ന് നമ്മള്‍ വിശ്വസിക്കണം;ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്‌കോലി

ലണ്ടന്‍: അഞ്ചാം ടെസ്റ്റിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കോലിയുടെ പ്രതികരണം.ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ 4-1ന് പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ മികച്ച ടീമാണിപ്പോള്‍ തന്നോടൊപ്പമുള്ളതെന്ന് ്‌വിരാട്‌കോലി.

നേരത്തെ പരിശീലകന്‍ രവി ശാസ്ത്രിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ മികച്ച ടീം എന്നായിരുന്നു ശാസ്ത്രിയുടെ വിശേഷണം. ഇതിനോയോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കോലി.
നമ്മളാണ് മികച്ചതെന്ന് നമ്മള്‍ വിശ്വസിക്കണം. ഇന്ത്യ മികച്ച ടീമല്ല എന്നാണ് നിങ്ങള്‍ കരുതുണ്ടെങ്കില്‍ അത് നിങ്ങളുടെ അഭിപ്രായം മാത്രമാണെന്നും കോലി വ്യക്തമാക്കി.

പരമ്പര എത്രത്തോളം മത്സരമുള്ളതായിരുന്നുവെന്നത് 4-1ന്റെ പരാജയം കണക്കിലെടുത്ത് നിര്‍വചിക്കാനാകില്ലെന്നും കോലി പറയുന്നു. സ്‌കോര്‍ കാര്‍ഡില്‍ കണ്ടില്ലെങ്കിലും ഈ പരമ്പര രണ്ട് ടീമിനേയും സംബന്ധിച്ച് മത്സരം നിറഞ്ഞതായിരുന്നു. കോലി കൂട്ടിച്ചേര്‍ത്തു.