യുപിയില്‍ ബി​ജെ​പി നേ​താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുപിയില്‍ ബി​ജെ​പി നേ​താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു

സ​ഹാ​റ​ന്‍​പു​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സ​ഹാ​റ​ന്‍​പു​രി​ല്‍ ബി​ജെ​പി നേ​താ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. ധാ​രാ സിം​ഗ്(47) ആ​ണ് അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. 

പ്ര​ദേ​ശ​ത്തെ പ​ഞ്ച​സാ​ര മി​ല്ലി​ല്‍ ജോ​ലി ചെ​യ്യു​ന്ന ധാ​രാ സിം​ഗ് വീ​ട്ടി​ല്‍ നി​ന്ന് ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ സം​ഘം ധാ​രാ സിം​ഗി​നു​നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രാ​ഴ്ച​യ്ക്കി​ടെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലു​ണ്ടാ​കു​ന്ന മൂ​ന്നാ​മ​ത്തെ കൊ​ല​പാ​ത​ക​മാ​ണി​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ബി​ജെ​പി നേ​താ​വ് ചൗ​ധ​രി യ​ഷ്പാ​ല്‍ സിം​ഗ് കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. പി​ന്നാ​ലെ മ​റ്റൊ​രു ബി​ജെ​പി നേ​താ​വാ​യ ക​ബീ​ര്‍ തി​വാ​രി​യും വെ​ടി​യേ​റ്റ് മ​രി​ച്ചി​രു​ന്നു.