തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് ഏഴ് ജില്ലകളിൽ യെലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം,ആലപ്പുഴ,ഇടുക്കി,എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം നാളെയുടെ ചുഴലിക്കാറ്റായി രൂപപ്പെടാൻ സാധ്യതയുണ്ട്. ആഴക്കടലിൽ മീൻ പിടിക്കാൻ പോയവർ നാളെ സുരക്ഷിത സ്ഥാനത്ത് എത്തണമെന്ന് നിർദേശമുണ്ട്.
കേരള തീരത്ത് മൽസ്യബന്ധത്തിനും വിലക്കുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ദുരന്തനിവാരണ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.