ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി സംഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി സംഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി. തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവുമുളള സഖ്യമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധിയെ ചുമതലപ്പെടുത്തി.

രാജ്യത്ത് ആര്‍.എസ്.എസിനെ നേരിടാന്‍ സഖ്യം അനിവാര്യമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. നഷ്ടപ്പെട്ട വോട്ടുകൾ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരികയെന്നത് വലിയ കടമ്പയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 12 സംസ്ഥാനങ്ങളില്‍ 150 സീറ്റുകള്‍ നേടാന്‍ കഴിയുമെന്ന് പി ചിദംബരവും യോഗത്തില്‍ അഭിപ്രായപ്പെട്ടു.

മോദിക്കെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രൂക്ഷവിമര്‍ശനം നടത്തി. പൊള്ളയായ വാഗ്ദാനങ്ങളും ആത്മപ്രശംസയും കൊണ്ട് രാജ്യത്തിന്‍റെ നയരൂപീകരണം സാധ്യമല്ലെന്നാണ് മന്‍മോഹന്‍ സിങ് പറഞ്