ഊ​ര്‍​ജ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ പുരസ്കാരം 3 പേ​ര്‍​ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഊ​ര്‍​ജ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ പുരസ്കാരം 3 പേ​ര്‍​ക്ക്

സ്റ്റോ​ക്ക്ഹോം: 2019ലെ ​ഊ​ര്‍​ജ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​ന ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു. ജെ​യിം​സ് പീ​ബി​ള്‍​സ്, മൈ​ക്ക​ല്‍ മേ​യ​ര്‍, ദി​ദി​യ​ര്‍ ക്യൂ​ലോ​സ് എ​ന്നി​വ​ര്‍​ക്കാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

ഭൗ​തി​ക പ്ര​പ​ഞ്ച​ശാ​സ്ത്ര​ത്തി​ലെ സൈ​ദ്ധാ​ന്തി​ക ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് ക​നേ​ഡി​യ​ന്‍ വം​ശ​ജ​നാ​യ പീ​ബി​ള്‍​സി​നെ പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​ക്കി​യ​ത്. സൗ​രോ​ര്‍​ജ ത​ര​ത്തി​ലു​ള്ള ന​ക്ഷ​ത്ര​ത്തെ പ​രി​ക്ര​മ​ണം ചെ​യ്യു​ന്ന ഒ​രു എ​ക്സോ​പ്ലാ​ന​റ്റ് ക​ണ്ടെ​ത്തി​യ​തി​നാ​ണ് മേ​യ​റി​നും ക്യു​ലോ​സി​നും പു​ര​സ്കാ​രം. ഇ​രു​വ​രും സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ് സ്വ​ദേ​ശി​ക​ളാ​ണ്.