കോഴിക്കോട് : പ്രശസ്ത നാടകപ്രവര്‍ത്തകയും നര്‍ത്തകിയുമായ ജലബാല വൈദ്യയുടെ വിയോഗത്തില്‍ ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെ (എന്‍സിഡിസി) കോര്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
ഡല്‍ഹിയിലെ പ്രസിദ്ധമായ അക്ഷര തിയേറ്ററിന്റെ സഹസ്ഥാപകയാണ് ജലബാല വൈദ്യ. 1968-ലെ ‘ഫുള്‍ സര്‍ക്കിളി’ലൂടെയാണ് നടകത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. സംഗീത നാടക അക്കാദമിയുടെ ടാഗോര്‍ അവാര്‍ഡ്, ഡല്‍ഹി നാട്യസംഘ അവാര്‍ഡ്, ആന്ധ്രാപ്രദേശ് നാട്യ അക്കാദമി ബഹുമതി, ബാള്‍ട്ടിമോര്‍, യു.എസ്.എ. എന്നിവിടങ്ങളിലെ ഓണററി പൗരത്വം, ഡല്‍ഹി സര്‍ക്കാരില്‍നിന്ന് വാരിഷ് സമ്മാന്‍ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സിനിമ ലോകത്തെ തീരാ നഷ്ടമാണെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.
യോഗത്തില്‍ അംഗങ്ങളായവര്‍ എന്‍ സി ഡി സി മാസ്റ്റര്‍ ട്രെയിനര്‍ ബാബ അലക്സാണ്ടര്‍ റീജണല്‍ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് മുഹമ്മദ് റിസ്വാന്, പ്രോഗ്രാം കോര്‍ഡനേറ്റര്‍ ഡോ. ശ്രുതി ഗണേഷ്, ഇവാലുവേറ്റര്‍മാരായ സുധ മേനോന്, ബിന്ദു. എസ് എന്നിവര്‍ സംസാരിച്ചു.