മാമ്പഴക്കാലമായാൽ അതുപയോഗിച്ച് വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ കൂടുതൽ പേരും പരീക്ഷിച്ചു നോക്കാൻ ശ്രമിക്കാത്ത ഒന്നായിരിക്കും മാംഗോ കുൽഫി. കടകളിൽ നിന്നും വാങ്ങുന്ന അതേ രുചിയോടു കൂടി മംഗോ കുൽഫി വീട്ടിൽ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. അതിനായി ആദ്യം തന്നെ മാങ്ങ നല്ലതുപോലെ കഴുകി തുടച്ചു വൃത്തിയാക്കി വയ്ക്കുക.
ശേഷം മാങ്ങയുടെ അകത്തെ പൾപ്പ് മാത്രമായി ഒരു കത്തി ഉപയോഗിച്ച് കഷണങ്ങളാക്കി മാറ്റിവയ്ക്കാവുന്നതാണ്. എല്ലാ മാമ്പഴവും ഇതേ രീതിയിൽ മുറിച്ചെടുത്ത് മാറ്റിവെച്ച ശേഷം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇട്ടുകൊടുക്കുക. ശേഷം ഒരു കപ്പ് അളവിൽ തണുപ്പിച്ച പാൽ അതിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് മൂന്ന് ടേബിൾസ്പൂൺ അളവിൽ പാൽപ്പൊടി, നാല് ടേബിൾ സ്പൂൺ അളവിൽ പഞ്ചസാര, വാനില എസൻസ് ഉണ്ടെങ്കിൽ അത് അല്പം എന്നിവ കൂടി ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക.