ചേരുവകൾ
ബ്രെഡ് -4 (സെറ്റ് ചെയ്യുന്ന പാത്രത്തിന്റെ വലുപ്പമനുസരിച്ചു എടുക്കണം)
പാൽ -1/4 കപ്പ്
ഫ്രഷ് ക്രീം -1/4 കപ്പ്
കൺടെൻസ്ഡ് മിൽക് – മധുരത്തിനാവശ്യമായത്
വിപ്പിംഗ് ക്രീം -1/3 കപ്പ്
ബട്ടർ -11/2 ടേബിൾ സ്പൂൺ
സേമിയ -3/4 കപ്പ് (കട്ടിയില്ലാത്ത സേമിയ)
പഞ്ചസാര പൊടിച്ചത് -1 ടേബിൾ സ്പൂൺ
മിൽക്ക് ചോക്ലേറ്റ് -1/4 കപ്പ്
ഫ്രഷ് ക്രീം /പാൽ -ചോക്ലേറ്റ് ഉരുക്കുന്നതിലേക്ക്
നട്സ്
എല്ലാ ചേരുവകളും സെറ്റ് ചെയ്യുന്ന പാത്രത്തിന്റെ അളവനുസരിച്ചു എടുക്കാം
തയ്യാറാക്കുന്ന വിധം
1. ആദ്യം ബ്രെഡിന്റെ സൈഡ് ഭാഗം (ബ്രൗൺ കളർ )കട്ട് ചെയ്ത് മാറ്റിയ ശേഷം ഏത് പാത്രത്തിലാണോ (പരന്ന പുഡ്ഡിംഗ് ഡിഷ്)സെറ്റ് ചെയ്യുന്നത് അതിലേക്ക് നിരത്തി വെച്ച് കൊടുക്കുക.
2. പാലിലേക്ക് ഫ്രഷ് ക്രീമും കൺഡെൻസ്‌ഡ് മിൽക്കും ചേർത്തു മിക്സ് ചെയ്ത് ഇത് സെറ്റ് ചെയ്ത ബ്രെഡിലേക്ക് ഒഴിച്ച് കൊടുക്കുക.ബ്രെഡ് നന്നായി കുതിരുന്ന വിധത്തിൽ ഒഴിക്കണം , എന്നിട്ട് ഫ്രിഡ്ജിൽ വെക്കാം.
3. രണ്ടാമത്തെ ലയെർ സെറ്റ് ചെയ്യാനായിട്ട് വിപ്പിംഗ് ക്രീം ബീറ്റ് ചെയ്യുക, നല്ല സ്റ്റിഫ് ആയി വന്ന ശേഷം ബ്രെഡിന്റെ മുകളിൽ അര ഇഞ്ച് കനത്തിൽ സ്പ്രെഡ് ചെയ്ത് വീണ്ടും ഫ്രിഡ്ജിലേക്ക് വെക്കുക .
4. മൂന്നാമത്തെ ലയറിനു വേണ്ടി ഒരു പാൻ അടുപ്പത്തു വെച്ചു അതിലേക്ക് ബട്ടർ ഇട്ട് ചൂടായി വരുമ്പോൾ നല്ല കട്ടി കുറഞ്ഞ സേമിയ ചെറുതായി മുറിച്ചത് ചേർത്ത് ബ്രൗൺ കളർ ആവുന്നത് വരെ വറുക്കുക.ഇതിലേക്ക് പഞ്ചസാരയുടെ പൊടിയും ചേർത്തു മിക്സ് ചെയ്ത് തീ ഓഫ് ചെയ്ത് ചൂടാറാൻ വേണ്ടി മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
നന്നായി ചൂടാറി വന്നതിനു ശേഷം ക്രീമിന്റെ മുകളിൽ എല്ലാ ഭാഗത്തുമായി ഒരേ കനത്തിൽ ഇട്ട് കൊടുത്തു വീണ്ടും ഫ്രിഡ്ജിൽ വെക്കുക.
5. ലാസ്റ്റ് ലെയറിനായിട്ട് ചോക്ലേറ്റിലേക്ക് ഫ്രഷ് ക്രീം ചേർത്തു ചൂടാക്കി ഉരുക്കിയെടുത്തു സേമിയക്ക് മുകളിൽ സ്പ്രെഡ് ചെയ്ത് മുകളിൽ നട്സ് കൂടി ഇട്ട് കൊടുത്തു ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു സെർവ് ചെയ്യാം .