പനീർ ഗ്രേറ്റ് ചെയ്തത് ഒരു കപ്പ്, ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് കാൽ കപ്പ്, ഉപ്പു പാകത്തിന്, ഇഞ്ചി അരച്ചത് 2 ടീസ്പൂൺ, പച്ചമുളക് അരിഞ്ഞത് ഒരെണ്ണം, ഉള്ളി അരിഞ്ഞത് 2 ടേബിൾ സ്പൂൺ, മഞ്ഞ കുരുമുളക് ഒരു ടീസ്പൂൺ, കശ്മീരി മുളകുപൊടി ഒരു ടീസ്പൂൺ, കാപ്സിക്കം അരിഞ്ഞത് ഒരു ടീസ്പൂൺ, മല്ലിയില അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ, ജീരകം ഒരു ടീസ്പൂൺ, ടൊമാറ്റോ കെച്ചപ്പ് കുറച്ച്, ചീസ് ക്യൂബുകൾ കുറച്ച്, റൊട്ടിപ്പൊടി 3 ടേബിൾ സ്പൂൺ, എണ്ണ വറുക്കാൻ ആവശ്യത്തിന്, മെെദ 50 ഗ്രാം.
പാത്രത്തിൽ മെെദ, ഉപ്പ് ആവശ്യത്തിന്, വെള്ളം എന്നിവ നന്നായി യോജിപ്പിക്കുക. പാത്രത്തിൽ പനീർ മുതൽ ജീരകം വരെയുള്ള ചേരുവകൾ നന്നായി യോജിപ്പിക്കുക. ശേഷം കുറേശ്ശെ എടുത്ത് ഉരുട്ടി തള്ളവിരൽ കൊണ്ടു നടുഭാഗത്ത് കുഴി ഉണ്ടാക്കി കുറച്ചു കെച്ചപ്പും ഒരു ക്യൂബ് ചീസും വച്ച് കട്ലറ്റിന്റെ രൂപത്തിലാക്കണം. ശേഷം ബ്രെഡ് പൊടിയിൽ ഉരുട്ടി മെെദ മിശ്രിതത്തിൽ മുക്കി ചൂടാക്കിയ എണ്ണയിൽ തീ കുറച്ചു വച്ചു ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തെടുക്കാം.