Kerala

വിവാഹ തട്ടിപ്പിലൂടെ വിവിധ ജില്ലകളിലായി പത്തിലധികം പേരെ കബളിപ്പിച്ചു; യുവതി അറസ്റ്റിൽ

വിവാഹ തട്ടിപ്പിലൂടെ വിവിധ ജില്ലകളിലായി പത്തിലധികം പേരെ കബളിപ്പിച്ച യുവതി തിരുവനന്തപുരത്ത് അറസ്റ്റില്‍. ഓൺലൈനിൽ വിവാഹ പരസ്യം നൽകി തട്ടിപ്പ് നടത്തിയായിരുന്നു തട്ടിപ്പ്. പഞ്ചായത്ത് അംഗവുമായുള്ള വിവാഹം നടക്കുന്നതിന് തൊട്ടു മുൻപാണ് അറസ്റ്റ്.

ഇതുമായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍ യുവാവിനും കുടുംബത്തിനും ഉണ്ടായിരുന്നു. വിവാഹത്തിന് തൊട്ട് മുന്‍പ് ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മുന്‍പ് വിവാഹം കഴിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കല്യാണക്കത്തും അടക്കമുള്ളവ ബാഗില്‍ നിന്ന് കണ്ടെടുത്തത്.

ഉടന്‍ തന്നെ ആര്യനാട് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവാഹത്തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു വരുന്നത്.

Latest News