Music

മനസ് തൊടുന്ന സംഗീതവുമായി പിൻവാതിൽ – ഓഡിയോ ലോഞ്ച്, മലയാള സിനിമാ സംഗീത സംവിധാനത്തിൽ 21 കാരന്റെ കന്നിയങ്കം

കഥപറച്ചിലിൽ മാസ്റ്റർ ക്ലാസ് ഫോർമുലയൊരുക്കി മലയാള സിനിമയിൽ ഇടം നേടാനൊരുങ്ങുകയാണ് പിൻവാതിൽ

കഥപറച്ചിലിൽ മാസ്റ്റർ ക്ലാസ് ഫോർമുലയൊരുക്കി മലയാള സിനിമയിൽ ഇടം നേടാനൊരുങ്ങുകയാണ് പിൻവാതിൽ. സംവിധായകൻ ജെ .സി ജോർജ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രം പിൻവാതിലിന്റെ ഡിജിറ്റൽ ഓഡിയോ
ലോഞ്ച് ഇന്ന് (06/06/2025 ) നടന്നു. പുതുമുഖ സംഗീത സംവിധായകൻ എത്നിക്കിന്റെ മായിക സംഗീത വിരുന്നാണ് പിൻവാതിലിന്റെ ഹൈലൈറ്റ്.

ചിത്രത്തിലെ മൂന്ന് ഗാനങ്ങളും സിനിമയുടെ കഥപറച്ചിൽ പ്രക്രിയയുടെ അഭിവാജ്യ ഘടകമായി മാറി. കഥയുമായി ഇഴുകി ചേർന്ന പശ്ചാത്തല സംഗീതം എത്നിനിക്കിന്റെ പ്രതിഭ വിളിച്ചറിയിക്കുന്നു.

ദേശീയ അവാർഡ് നേടിയ സിനിമ ഫോട്ടോഗ്രാഫർ മധു അമ്പാട്ട്, അഞ്ചു തവണ ദേശീയ അവാർഡ് നേടിയ എഡിറ്റർ ബി. ലെ ലെനിൻ എന്നിവരുൾപ്പെടെയുള്ള പ്രതിഭാധനൻമാരാണ് സിനിമയുടെ കാതൽ.

അജിത്ത് ,മിഹിര , അനു ജോർജ് എന്നിവരാണ് അഭിനേനേതാക്കൾ.

ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐ എഫ് എഫ് കെ ) യിൽ ജനപ്രീതി
നേടിയ ചിത്രം കൂടിയാണ് പിൻവാതിൽ. ചിത്രം തിയേറ്ററിൽ ഉടനടി റിലീസാവും.

Latest News