ആഭരണ പ്രേമികൾക്ക് സന്തോഷ വാർത്ത. സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് 1200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71000 ലേക്ക് തിരിച്ചെത്തി. 71840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഒരു ഗ്രാമിന് 150 രൂപയാണ് കുറഞ്ഞത്. 8980 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.