Food

ഇനി മുട്ട തയ്യറാക്കുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കൂ…

ഇനി മുട്ട തയ്യാറാക്കുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കൂ.. നല്ല കിടിലൻ സ്വാദിൽ തന്നെ തയ്യാറാക്കാം. നല്ല തട്ടുകട സ്റ്റൈലിൽ തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

  • എണ്ണ
  • സവാള
  • ഇഞ്ചി
  • പച്ചമുളക്
  • കറിവേപ്പില
  • ഉപ്പ്
  • മഞ്ഞൾപ്പൊടി
  • മുളകുപൊടി
  • ഗരംമസാല
  • തക്കാളി
  • വെള്ളം
  • മല്ലിയില

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കി ഒരു ഇഞ്ചി, ഒരു പച്ചമുളക്, ഒരു സവാള എന്നിവ ചേർത്തു വഴറ്റാം. ഇതിലേയ്ക്ക് കറിവേപ്പിലയും, അൽപ്പം മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ ഗരംമസാലയും, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കാം. ഒരു തക്കാളി ചെറുതായി അരിഞ്ഞതും അൽപ്പം വെള്ളവും ചേർത്ത് വേവിക്കുക. നാല് മുട്ട പൊട്ടിച്ച് ഇതിലേയ്ക്ക് ഒഴിച്ചിളക്കാം. മുട്ട വെന്തു വരുമ്പോൾ കുറച്ച് മല്ലിയില ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം.