മുട്ടയില്ലാതെ ബ്രഡ് ഓംലറ്റ് ഉണ്ടാക്കിയാലോ? ഒരു വ്യത്യസ്തമായ റെസിപ്പി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് ഒരു കപ്പ് തൈരെടുക്കാം. അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ കടലമാവ്, 1 ടീസ്പൂൺ മുളകുപൊടിയും, 1 ടീസ്പൂൺ മഞ്ഞൾപ്പൊടിയും, 1 ടീസ്പൂൺ ജീരകപൊടിയും ചേർക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിക്കാം. ഒരു ചെറിയ കഷ്ണം ഇഞ്ചി വളരെ ചെറുതായി അരിഞ്ഞത്, ഇടത്തരം വലിപ്പമുള്ള സവാള അരിഞ്ഞത്, മല്ലിയില അരിഞ്ഞത് 2 ടേബിൾസ്പൂൺ തുടങ്ങിയവ ചേർത്തു നന്നായി ഇളക്കാം. ഒരു ബ്രെഡ് എടുത്ത് മുകളിലായി ഈ മിശ്രിതം പുരട്ടാം.
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അൽപ്പം നെയ്യോ എണ്ണയോ ചേർത്തു ചൂടാക്കാം. ബ്രെഡിൻ്റെ മിശ്രിതം പുരട്ടിയ വശം അതിലേക്കു വച്ച് വേവിക്കാം. ഇരുവശങ്ങളും ഇതുപോലെ നന്നായി വേവിച്ചെടുക്കാം. അൽപം കുരുമുളകുപൊടിയോ, ചാട്മസാലയോ മുകളിലായി ചേർത്ത് ശേഷം ചൂടോടെ തന്നെ കഴിച്ചു നോക്കൂ.