Celebrities

നല്ല സിനിമ ആളുകള്‍ കാണുക എന്നുള്ളത് കുറച്ച് പണിയാണ്; ആസിഫ് അലിയുടെ വാക്കുകൾ ചർച്ചയാകുന്നു| Asif Ali

സിനിമകൾ വാണിജ്യ വിജയം നേടാത്തതിനെ കുറിച്ച് നടൻ സംസാരിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്ന് വന്ന താരമാണ് ആസിഫ് അലി. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ സിനിമകൾ വാണിജ്യ വിജയം നേടാത്തതിനെ കുറിച്ച് സംസാരിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ആസിഫ് അലിയുടെ വാക്കുകൾ:

‘എല്ലാ സിനിമയും കൊമേഷ്യലി വിജയിക്കണമെന്ന് പറയാന്‍ സാധിക്കുമോ? നല്ല സിനിമകള്‍ ചെയ്യുക. വിജയിക്കുന്ന സിനിമകള്‍ എന്ന് പറയുമ്പോള്‍, ചിലപ്പോള്‍ തിയേറ്ററില്‍ വന്ന് കാണാന്‍ എക്ട്രാ ഫാക്ടേഴ്‌സ് ഉള്ള സിനിമയായിരിക്കും.

ശരിക്കും എനിക്ക് എന്നല്ല ഒരു ആക്ടേഴ്‌സിനും മനസിലാകാത്ത കാര്യമാണ്, പല സമയത്തും ചില സിനിമകള്‍ എന്തുകൊണ്ടാണ് കാണാന്‍ പ്രിഫര്‍ ചെയ്യാത്തത് എന്നുള്ളത്. അതൊരു ഉത്തരമില്ലാത്ത ചോദ്യമാണ്. നല്ല സിനിമ ചെയ്യാനാണ് നമുക്ക് ശ്രമിക്കാന്‍ പറ്റുകയുള്ളു. ആളുകള്‍ കാണുക എന്നുള്ളത് കുറച്ച് പണിയാണ്.

content highlight: Asif Ali