Kerala

തെളിവുകൾ ഇല്ലാതാകുമ്പോൾ ജീവനക്കാർ ജാതി കാർഡ് ഇറക്കുന്നു: ജി കൃഷ്ണകുമാർ

മകളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ കടയിലെ ജീവനക്കാർക്കെതിരെ വീണ്ടും നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ രംഗത്ത്. താനോ കുടുംബമോ ജാതീയമായി ഒന്നിനെയും സമീപിച്ചിട്ടില്ലെന്നും ഈ തട്ടിപ്പ് പെൺകുട്ടികളുടെ മാത്രം ബുദ്ധിയാണെന്ന് തോന്നുന്നില്ലെന്നും ജി കൃഷ്ണകുമാർ പറഞ്ഞു.

തെളിവുകൾ ഇല്ലാതാകുമ്പോൾ ജീവനക്കാർ ജാതി കാർഡ് ഇറക്കുന്നു. പെൺകുട്ടികളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കാൻ പൊലീസ് തയ്യാറാകുന്നില്ല. അതിൽ തീരുമാനം ഉണ്ടായാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാകും. പൊലീസ് സേനയെ അടച്ചാക്ഷേപിക്കുന്നില്ല. ഒരു പൊലീസുകാരൻ പക്ഷപാതപരമായി പെരുമാറി. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം എന്റേതിന് വിരുദ്ധമായതുകൊണ്ടാകാം. തങ്ങളുടെ പക്കൽ ഉള്ള തെളിവുകൾ എല്ലാം പൊലീസിന് സമർപ്പിച്ചിട്ടുണ്ട് എന്നും കൃഷ്ണകുമാർ പറഞ്ഞു.