എമ്പുരാന് ശേഷം മുരളി ഗോപി രചന നിര്‍വ്വഹിക്കുന്ന ‘അനന്തൻ കാട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തു വിട്ട് അണിയറപ്രവർത്തകർ. ടിയാന് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകന് ജീയെന്‍ കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ടിയാന്റെ രചനയും മുരളി ഗോപി ആയിരുന്നു. ടിയാന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രവുമാണ് അനന്തന് കാട്.
View this post on Instagram
മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും അണിനിരക്കുന്നു. ആര്യയാണ് ചിത്രത്തിലെ നായകന്. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നതിനൊപ്പം മുരളി ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ഇന്ദ്രന്‍സ്, വിജയരാഘവന്, മുരളി ഗോപി, ‘പുഷ്പ’ സിനിമയിലെ സുനില്‍, അപ്പാനി ശരത്, നിഖില വിമല്‍, ദേവ് മോഹന്‍, സാഗര്‍ സൂര്യ, റെജീന കാസാന്‍ഡ്ര, ശാന്തി, അജയ്, കന്നഡ താരം അച്യുത് കുമാര്‍ തുടങ്ങി വന്‍താരനിര ചിത്രത്തില്‍ വേഷമിടുന്നു.
മിനി സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് വിനോദ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബി അജനീഷ് ലോക്നാഥിന്റേതാണ് സംഗീതം. ഛായാഗ്രഹണം എസ് യുവ, എഡിറ്റിംഗ് രോഹിത് വി എസ് വാര്യത്ത്.
STORY HIGHLIGHT: ananthankaadu first look poster and teaser