കേരളക്കരയെ ഞെട്ടിച്ച സംഭവമായിരുന്നു കെവിന്റെ കൊലപാതകം . ഒരു പെണ്‍കുട്ടിയെ ജീവന് തുല്യം സ്നേഹിച്ചതിന്റെ പേരില്‍ ആ ചെറുപ്പാക്കരന്‍ നഷ്ടപ്പെട്ടത് അവന്റെ ജീവനായിരുന്നു. കേരളത്തില്‍ അധികമൊന്നും നടക്കാത്ത ഒരു സംഭവം ആയിരുന്നു ദുരഭിമാന കൊല. എന്നാല്‍ കെവിന്റെ മരണത്തോടെ ദുരഭിമാന കൊല എന്ന പറയുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ഓടിയെത്തുന്ന മുഖമാണ് കെവിന്റേത്. സംഭവം നടന്നിട്ട് ഏഴ് വര്‍ഷം പിന്നിട്ടിട്ടും കെവിനെ ആരും തന്നെ മറന്നിട്ടില്ല. മലയാളികള്‍ക്ക് പെട്ടെന്ന് മറക്കാന്‍ പറ്റുന്ന ഒരു സംഭവം ആയിരുന്നില്ല അത്. അടുത്തിടെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റില്‍ നീനു വിവാഹിതയായി എന്ന് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ സംഭവം ഉളളതാണോ ഇല്ലാതതാണോ എന്ന് പോലും ചോദിക്കാതെ തന്നെ പലരും നീനുവിന് ആശംസകളുമായി എത്തിയിരുന്നു. കെവിന്റെ പിതാവ് ആണ് നീനുവിനെ വയനാട് സ്വദേശിക്ക് വിവാഹം കഴിച്ചു കൊടുത്തത് എന്ന രീതിയിലായിരുന്നു ആ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്തായലും നീനു സന്തോഷത്തോടെ സുഖമായി ജീവിക്കട്ടെ എന്നൊക്ക ആയിരുന്നു കമന്റുകള്‍. എന്നാല്‍ കെവിനെ മറന്ന് വേറെ വിവാഹം കഴിച്ചോ എന്ന തരത്തിലും കമന്റുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ കമന്റ് ചെയ്യുന്നവര്‍ക്കും പോസ്റ്റ് ഇട്ടവര്‍ക്കും ഇതിന്റെ സത്യമറിയില്ല എന്നുളളതായിരുന്നു വാസ്തവം. നീനു കെവിന് വിഷയം വീണ്ടും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. നീനു ഇപ്പോള്‍ എവിടെ എന്ന് ചോദ്യങ്ങളും ഉയരാന്‍ തുടങ്ങി. ഇതുവരെ നീനുവിനെ കുറിച്ച് അന്വേഷിക്കാത്തവര്‍ പോലും ഈ പോസ്റ്റ് വന്നതിന് ശേഷം നീനുവിനെ തിരക്കി തുടങ്ങി.
സോഷ്യല്‍ മീഡിയയിലെ ചോദ്യങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്താന്‍ പ്രമുഖ ചാനലുകള്‍ ഒന്നിച്ച് ഇറങ്ങി. അന്വേഷണത്തിനൊടുവില്‍ അറിഞ്ഞ വാര്‍ത്ത ഇതായിരുന്നു.
കെവിന്റെ മരണത്തോടെ വിഷമം ഉള്ളില്‍ ഒതുക്കി പഠിച്ച് ജീവിതം തിരികെ പിടിക്കും എന്ന് പ്രഖ്യാപിച്ച നീനു മലയാളി പെണ്‍കുട്ടികളുടെ കരുത്തിന്റെ പ്രതീകമായി മാറിയിരുന്നു. തന്റെ പ്രിയതമനെ കൊലപ്പെടുത്തിയ വീട്ടുകാര്‍ക്കൊപ്പം ഇനി പോകില്ലെന്ന തീരുമാനമെടുത്ത നീനു പഠനത്തിനായി ബാംഗ്ലൂരിലേക്ക് പോയി. നീനു വിവാഹിതയായി എന്നും അതല്ല സ്വന്തം അച്ഛനും അമ്മയ്ക്കുമൊപ്പം പോയി എന്നും കെവിന്റെ മാതാപിതാക്കളെ ഉപേക്ഷിച്ചു എന്നുമൊക്കെ തുടങ്ങി പല വാര്‍ത്തകളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുണ്ട്. എന്നാല്‍ നീനു വിവാഹിതായി എന്നത് സത്യമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ആ പെണ്‍കുട്ടിയുടെ വിവാഹം നടന്നത്.സമൂഹമാധ്യമങ്ങളില്‍ പറയുന്നതുപോലെ അത് കെവിന്റെ വീട്ടുകാര്‍ നടത്തിക്കൊടുത്ത വിവാഹമല്ല. കെവിന്റെ കുടുംബവുമായി നീനുവിന് ഇപ്പോള്‍ ഒരടുപ്പവുമില്ല. മാധ്യമങ്ങളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും അകലം പാലിച്ചു ജീവിക്കുന്ന നീനുവിന്റെ സ്വകാര്യതയെ മാനിക്കുന്നതിനാല്‍ അവരെ സംബന്ധിച്ചോ വിവാഹവുമായി ബന്ധപ്പെട്ടോ ഉള്ള മറ്റു വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ല. എല്ലാവരില്‍ നിന്നും മാറി കേരളത്തിന് പുറത്ത് മറ്റൊരു നഗരത്തില്‍ തന്റെ ജീവിതം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലാണ് നീനു. നീനുവിനു താല്പര്യമില്ലാത്ത കാലത്തോളം ആരും അവരുടെ ജീവിതം തിരഞ്ഞു പോകേണ്ടതുമില്ല. ജീവിതത്തില്‍ നേരിട്ട വലിയൊരു ദുരന്തത്തെ അതിജീവിച്ച നീനുവിന്റെ ഭാവി ശോഭനമാകട്ടെ എന്ന് നമുക്ക് ആശംസിക്കാം. എന്തു ചെയ്യുമ്പോഴും നീനുവിനെ വേദനിപ്പിക്കാതിരിക്കാനുള്ള ബാധ്യത നമുക്കുണ്ട്. ഒരിക്കല്‍ സമൂഹം നല്കിയ ദുരന്തം വീണ്ടും മറ്റൊരു തരത്തില്‍ അവള്ക്കുണ്ടാകാതിരിക്കാനുള്ള ജാഗ്രത നാം കാണിക്കണം.
ഏഴു വര്‍ഷം മുന്‍പാണ് കെവിന് നീനു സംഭവം നടക്കുന്നത്. കെവിനുമായുള്ള ബന്ധത്തില്‍ നീനുവിന്റെ വീട്ടില്‍ എതിര്‍പ്പ് ശക്തമായിരുന്നു. മകള്‍ പ്രണയിച്ച ആളുടെ സാമ്പത്തികം ജാതി ഇതൊന്നും നീനുവിന്റെ ഉയര്‍ന്ന കുടുംബത്തിന് അംഗീകരിക്കാനായില്ല. വീട്ടുക്കാരുടെ എതിര്‍പ്പിനെ അവഗണിച്ച് കെവിനും നീനുവും വിവാഹം രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കെവിനെ വിളിച്ചു വരുത്തി നീനുവിന്റെ വീട്ടുകാര്‍ മാരകമായി ആക്രമിച്ച് ഉപേക്ഷിച്ച കെവിനെ പിന്നീട് മരിച്ച നിലയിലാണ് കണ്ടെത്തിയത്.