മനോജ് കെജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ സിനിമയിലേക്ക്. കുഞ്ഞാറ്റ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെയും ആയിട്ടില്ല. ചിത്രത്തിൻറെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് പുറത്തുവരുന്ന വിവരം.
സമൂഹമാധ്യമങ്ങളിൽ സജീവമായ കുഞ്ഞാറ്റയുടെ റീലുകളും ടിക് ടോക് വീഡിയോകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. യു.കെയിലെ പഠനത്തിനു ശേഷം സിനിമയിലെത്തുമെന്ന സൂചന പലപ്പോഴും അഭിമുഖങ്ങളിൽ കുഞ്ഞാറ്റ നൽകിയിട്ടുണ്ട്. മനോജ് കെ.ജയനും ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.
വനിത ഫിലിം അവാർഡിന് എത്തിയപ്പോൾ മനോജ്.കെ.ജയൻ മകളെക്കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. ‘അഭിനയത്തിൽ മിടുക്കിയാണെന്ന് എല്ലാവരും പറഞ്ഞാല്‍ പഠിത്തം കളഞ്ഞ് കുഞ്ഞാറ്റ ഇറങ്ങും. അവള്‍ നന്നായി പഠിക്കട്ടെയെന്നാണ് ഇപ്പോൾ എന്റെ ആഗ്രഹം. ഞാനൊരു അഭിനേതാവ്…അവളുടെ അമ്മ ഉര്‍വശി വലിയൊരു നടിയാണ്..അപ്പോള്‍ ഞങ്ങളുടെ മകള്‍ എന്നു പറഞ്ഞാല്‍..ദൈവം ചിലപ്പോള്‍ അങ്ങനെയൊരു വിധിയാണ് വയ്ക്കുന്നതെങ്കില്‍ വളരെ സന്തോഷം…കാരണം ഞങ്ങള്‍ അഭിനേതാക്കളാണ്. അങ്ങനെ സംഭവിക്കട്ടെ….നല്ലതിനാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ,’ എന്നായിരുന്നു മനോജ് കെ.ജയന്റെ വാക്കുകൾ.

















