ഓസ്ട്രിയയിലെ സ്കൂളിലുണ്ടായ വെടിവെപ്പില്‍ ഏഴ് വിദ്യാര്‍ഥികളടക്കം പത്തുപേര്‍ കൊല്ലപ്പെട്ടു. ഗ്രാസിലെ ഒരു അപ്പര്‍ സെക്കന്‍ഡറി സ്കൂളിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തിൽ ഒട്ടേറെപേര്‍ക്ക് പരിക്കേറ്റു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.
മരിച്ചവരിൽ വെടിവെപ്പ് നടത്തിയ അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ ഇതേ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയായിരുന്നുവെന്നും സൂചനയുണ്ട്.
STORY HIGHLIGHT: Austria school shooting