രണ്ടാഴ്ചയായി കാണാതായിരുന്ന മധ്യവയസ്കന്റെ മൃതദേഹം പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി. പവിത്രേശ്വരം ഇടവട്ടം ഹരിവിലാസത്തിൽ മണിയുടെ മൃതദേഹമാണ് പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തിയത്.
താമസിച്ചു കൊണ്ടിരുന്ന വാടകവീടിന് അടുത്തുള്ള പൊട്ടക്കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വിവാഹിതനായ മണി വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. മേയ് 15 മുതൽ മണിയെ കാണാനില്ലെന്ന പരാതിയിൽ ഏഴുകോൺ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT: missing man dead