ചപ്പാത്തിക്ക് വേണ്ടത്:
• ഗോതമ്പുപൊടി – ½ കപ്പ്
• മൈദ – ½ കപ്പ്
• ഉപ്പ് – ആവശ്യത്തിന്
• പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍
• വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പൊടികൾ ഉപ്പും പഞ്ചസാരയും ചേർത്ത് കുഴച്ച് ദോശ മാവിന്റെ തിട്ടയിൽ എത്തിക്കുക. ചൂടായ പാനിൽ ഇരുവശവും വേവിച്ച് ചുട്ടെടുത്താൽ ചപ്പാത്തി റെഡി!
⸻
റെഡ് ഉള്ളി കറിയ്ക്ക് വേണ്ടത്:
• ചെറുള്ളി (വഴറ്റിയെടുത്തത്)
• വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
• സവാള – അരിഞ്ഞത്
• തക്കാളി പേസ്റ്റ്
• മുളകുപൊടി, മഞ്ഞൾപൊടി, ഗരം മസാല, കുരുമുളകുപൊടി
• ഉപ്പ്
• തൈര് – 3 ടേബിള്‍ സ്പൂണ്‍
• കസൂരി മേത്തി – 1 ടീസ്പൂണ്‍
• ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
• നെയ്യ് – 1 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചെറുള്ളി വഴറ്റി വയ്ക്കുക. വേറൊരു പാനിൽ സവാള വഴറ്റി, തക്കാളി പേസ്റ്റ് ചേർക്കുക. അതിൽ മസാലകൾ, ഉപ്പ്, കസൂരി മേത്തി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തൈര് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. അവസാനം വഴറ്റിയ ചെറുള്ളിയും നെയ്യും ചേർത്ത് മിക്സ് ചെയ്താൽ കറി റെഡി!