Recipe

അടിപൊളി ഒരു ചിക്കൻ ബിരിയാണി റെസിപ്പി

1 കിലോ ചിക്കൻ ബിരിയാണിക്ക് വേണ്ട ചേരുവകൾ:

 

ചിക്കനിനായി:

• ചിക്കൻ – 1 കിലോ (വൃത്തിയാക്കി മുറിച്ചത്)

• തൈര് – ½ കപ്പ്

• ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ

• മുളക് പൊടി – 1½ ടീസ്പൂൺ

• മഞ്ഞൾ പൊടി – ½ ടീസ്പൂൺ

• ഗരം മസാല – 1 ടീസ്പൂൺ

• ഉപ്പ് – ആവശ്യത്തിന്

• നെയ്യ്/വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ

• കറിവേപ്പില – കുറച്ച്

• മല്ലിയില – കുറച്ച്

• നാരങ്ങ നീര് – 1 ടേബിൾസ്പൂൺ

 

അരി കുതിരാനായി (ബാസ്മതി):

• ബാസ്മതി അരി – 750 ഗ്രാം

• വെള്ളം – 1 കപ്പ്‌ അരിക്ക് 1 1/2 കപ്പ്‌ അളവിൽ

• ഉപ്പ് – ആവശ്യത്തിന്

• ഗ്രാമ്പൂ – 3

• ഏലക്ക – 4

• ജാതിക്ക – കുറച്ച്

• ജാതിപത്രി – 1

• പട്ട – 2 കഷ്ണം

• ബിരിയാണി ഇല – 2

 

മസാല ഉണ്ടാക്കാൻ:

• സവാള – 5

• തക്കാളി – 3

• ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിള്‍സ്പൂണ്‍

• മുളക് പൊടി – 1 ടീസ്പൂൺ

• മഞ്ഞൾ പൊടി – ½ ടീസ്പൂൺ

• മല്ലി പൊടി – 1½ ടീസ്പൂൺ

• ഗരം മസാല – 1 ടീസ്പൂൺ

• കുരുമുളക് പൊടി – ½ ടീസ്പൂൺ

• കിസ്മിസ് – കുറച്ച്

• ബദാം/കശുവണ്ടി – ചുരണ്ടിയതു

• നെയ്യ് + എണ്ണ – ആവശ്യത്തിന്

 

അവസാനത്തേക്ക്:

• നെയ്യിൽ പൊരിച്ച സവാള (fried onion) – 1 കപ്പ്

• മല്ലിയില, പുതിന ഇല – കുറച്ച്

• അരി ഇട്ട വെള്ളം – 2 ടേബിൾസ്പൂൺ

• റോസ് വാട്ടർ/ kewra water – 1 ടീസ്പൂൺ

• ചൂട് ഉപ്പ് ഉള്ള വെള്ളം – അരി അളവിനനുസരിച്ച്

 

തയ്യാറാക്കുന്ന വിധി:

 

1. മസാല തയ്യാറാക്കൽ:

1. ഒരു വലിയ പാനിൽ എണ്ണയും നെയ്യും ചേർത്ത് ചൂടാക്കുക.

2. സവാളകൾ ചേർത്ത് ബ്രൗൺ ആകുംവരെ വഴറ്റുക .

3. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മസാലപ്പൊടികൾ ചേർത്ത് നന്നായി വഴറ്റുക.

4. തക്കാളിയും ഉപ്പും ചേർത്ത് നന്നായി ഇളക്കുക.

5. ചിക്കൻ ചേർത്ത് എല്ലാം നന്നായി കൂട്ടിക്കുഴച്ച് 15–20 മിനിറ്റ് വേവിക്കുക.

 

 

2. അരി കുതിർക്കൽ:

1. അരി കഴുകി അരമണിക്കൂറോളം കുതിർക്കണം

2. വെള്ളം തിളപ്പിച്ച് അരിയുംകൂടെ മുകളിൽ അരിയുടെ കൂടെകൊടുത്ത എല്ലാചേരുവകളും ചേർക്കുക.

3. അരി 80% വേവിച്ചു ഊറ്റണ്ടതാണ് .

 

3. ദമാക്കൽ (Dum):

1. വലിയ പാനിലേക്ക് ചിക്കൻ മസാല പടർന്നുവയ്ക്കുക.

2. അതിനു മുകളിൽ അരി വിതറി ഇളക്കുക.

3. മുകളിലേക്ക് പൊരിച്ച സവാള, മല്ലിയില, പുതിന ഇല, കിസ്മിസ്, ബദാം, ചുരണ്ടിയ നെയ്യ് എന്നിവ വിതറി അടയ്ക്കുക.

4. അടച്ച് 5 മിനിറ്റ് ഹൈ ഫ്‌ളൈമിൽ ചൂടാക്കുക – ശേഷം തുടർച്ചയായി കുറഞ്ഞ തീയിൽ 20–30 മിനിറ്റ് ദമ് വെക്കുക.