ആവശ്യമായ സാധനങ്ങൾ:
• പാല് – 1.5 ലിറ്റർ
• കൺഡൻസ്ഡ് മിൽക്ക് – ഹാഫ് ബോട്ടിൽ
• ബട്ടർ – 50 ഗ്രാം
• ചൈന ഗ്രാസ് – 20 ഗ്രാം (2 കപ്പ് വെള്ളത്തിൽ കുതിരത്തി വെക്കുക)
• പഞ്ചസാര – 10 ടേബിള്‍ സ്പൂൺ (മധുരം നോക്കി കുറച്ചോ കൂടുതലോ ചേർക്കാം)
• കസ്റ്റാർഡ് പൗഡർ – 4 ടേബിൾ സ്പൂൺ (കുറച്ച് പാലിൽ കലർത്തി മാറ്റിവെക്കുക)
തയ്യാറാക്കുന്ന വിധം:
1. ഒരൊറ്റ സോസ്പാനിലേക്ക് എല്ലാ ചേരുവകളും ചേർക്കുക: പാൽ, കൺഡൻസ്ഡ് മിൽക്ക്, ബട്ടർ, കുതിരത്തിയ ചൈനാഗ്രാസ്, പഞ്ചസാര, കസ്റ്റാർഡ് പൗഡർ മിക്സ് എന്നിവ.
2. ഗ്യാസ് ടോപ്പിൽ വെച്ച് 15-20 മിനിറ്റ് വരെ തുടർച്ചയായി ഇളക്കി വേവിക്കുക. എല്ലാം ഒന്ന് കൂടിയ consistency-ലേക്ക് എത്തിയാൽ ഫ്ലെയിം ഓഫ് ചെയ്യാം.
3. ചൂട് അല്പം കുറയുമ്പോൾ, ഈ മിശ്രിതം മിക്സിയിലിട്ട് 2-3 ബാച്ചായി നന്നായി അടിച്ചെടുക്കുക.
4. അടിച്ചെടുത്ത മിശ്രിതം പുഡിംഗ് ട്രേയിലേക്ക് ഒഴിച്ച്, 2-3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക.
5. മുകളിൽ ക്രഷ് ചെയ്ത പിസ്തയും ബദാമും വിതറി ഇഷ്ടാനുസരണം അലങ്കരിക്കുക.